Roal

ഫുട്ബോൾ, വോളിബോൾ പരിശീലക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കണ്ണൂർ ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലും കുന്നംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലും പ്രവർത്തിക്കുന്ന ഖേലോ ഇന്ത്യ ജില്ലാ കേന്ദ്രങ്ങളിൽ പരിശീലക തസ്തികകളിലേക്ക് നിർദിഷ്ട യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കണ്ണൂരിൽ വോളിബോൾ പരിശീലകന്റെയും കുന്നംകുളത്ത് ഫുട്ബോൾ പരിശീലകന്റെയും ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. 40 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫോമും മറ്റു വിശദ വിവരങ്ങളും www.gvrsportsschool.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. അവസാന തിയതി 2022 ഒക്ടോബർ 5.

Leave A Reply