Roal

റിസോർട്ടി​ലെ ജോലിക്കാരിയെ കൊലപ്പെടുത്തിയ കേസ്; ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിൽ

റിസോർട്ടി​ൽ ജോലിക്കാരിയായിരുന്ന 19കാരിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയാണ് പിടിയിലായത്.

ഹരിദ്വാർ ജില്ലയിലെ ഋഷികേശിനടുത്ത് തന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ ജോലി ചെയ്തിരുന്ന പൗരി-ഗർവാൾ സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കാണാനില്ലെന്ന് പ്രതിയും പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ട് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു കൊലപാതകം. ഇവരും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്താൻ റിസോർട്ടിന് സമീപത്തെ കനാലിൽ തിരച്ചിൽ തുടരുകയാണ്.

Leave A Reply