Roal

കൊടുങ്ങല്ലൂരില്‍ പോക്സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ പോക്സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റിൽ . മേത്തല കണ്ടംകുളം മദ്രസയിലെ അധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്ബില്‍ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിഡീപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Leave A Reply