Roal

വില്പനയ്ക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍

 

അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയിലായി. വിഴിഞ്ഞം കോട്ടപ്പുറം ഫിഷ് ലാന്‍ഡിനു സമീപം വടയാര്‍പുരയിടത്തില്‍ പ്രകാശ് എന്നു വിളിക്കുന്ന ആന്റണി(29)യാണ് വിഴിഞ്ഞം എസ്.എച്ച്‌.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തില്‍ എസ്. ഐ മാരായ കെ.എല്‍.സമ്ബത്ത്, പ്രസാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

ബിവറേജസില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി 1 ലിറ്ററിന് 1500 രൂപയ്ക്കാണ് ഇവ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞത്തെ ഫിഷ് ലാന്‍ഡിനു സമീപം ആളൊഴിഞ്ഞ പറമ്ബിലെ കുറ്റികാട്ടിനുള്ളില്‍ 39 കുപ്പികളിലായി മദ്യം സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

Leave A Reply