Roal

വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് പിടിയില്‍

 

വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ പീഡിപ്പിച്ച ഡി.വൈ.എഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. ഡി.വൈ.എഫ്‌ഐ തിരുവനന്തപുരം നെടുമങ്ങാട് ഏരിയാ ജോയിന്റ് സെക്രട്ടറി വേട്ടമ്ബള്ളി സ്വദേശി വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്.യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇന്നലെ രാത്രി ഒമ്ബത് മണിയോടെ വിഷ്ണുവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് . തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ മാസം 16ന് പരിചയക്കാരിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.പി.എം മരുതംകോണം ബ്രാഞ്ച് അംഗം കൂടിയാണ് വിഷ്ണു. ആനാട് കാര്‍ഷിക സഹകരണ ബാങ്കിന്റെ പനവൂര്‍ ശാഖയിലാണ് ജോലി. പീഡന വിവരം പുറത്തായതോടെ ഇയാളെ പാര്‍ട്ടിയില്‍ നിന്നും ബാങ്കില്‍ നിന്നും പുറത്താക്കി. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Reply