Roal

വഴിയാത്രക്കാരിയെ ആക്രമിച്ച രണ്ടു യുവാക്കള്‍ പിടിയിൽ

 

വര്‍ക്കല: വഴിയാത്രക്കാരിയെ ആക്രമിച്ച രണ്ടു യുവാക്കള്‍ അറസ്റ്റിലായി . വര്‍ക്കല നടയറ സ്വദേശികളായ നൗഫല്‍ (30), ശിഹാബുദ്ദീന്‍ (47) എന്നിവരെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 18ന് രാത്രി പതിനൊന്നോടെ സഹോദരനും കുടുംബത്തോടുമൊപ്പം സഞ്ചരിച്ച യുവതിയെയും ബന്ധുക്കളായ പെണ്‍കുട്ടികളെയും തടഞ്ഞുനിര്‍ത്തി അക്രമികള്‍ ഉപദ്രവിക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബുള്ളറ്റില്‍ വന്ന നൗഫലിന് ഇവര്‍ സൈഡ് കൊടുത്തില്ലെന്ന തര്‍ക്കത്തെ തുടര്‍ന്നാണ് യുവാക്കള്‍ ആക്രമിച്ചത് .

വര്‍ക്കല ഡിവൈ.എസ്.പി പി.നിയാസിന്‍റെ നിര്‍ദേശാനുസരണം ഇന്‍സ്പെക്ടര്‍ എസ്. സനോജ് സബ് ഇന്‍സ്പെക്ടര്‍മാരായ രാഹുല്‍.പി.ആര്‍, ശരത്.സി, അസി. സബ് ഇന്‍സ്പെക്ടര്‍ ലിജോ ടോംജോ, പൊലീസുകാരായ ഷിജു, വിനോദ്, സാംജിത്ത്, ഷജീര്‍, സുജിത്ത്, റാം ക്രിസ്റ്റിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും അവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Leave A Reply