Roal

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 2.127 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ള്‍ പി​ടി​യില്‍

കൊ​ല്ലം: എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് ച​വ​റ, തേ​വ​ല​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 2.127 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ൽ .തേ​വ​ല​ക്ക​ര ക​ക്കാ​ത്തോ​ട് വ​ട​ക്ക​തി​ല്‍ എ​സ്. ഷാ​ജി​യെ (39) ആ​ണ് കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് സി.​ഐ ടോ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.തേ​വ​ല​ക്ക​ര​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കൈ ​കാ​ണി​ച്ചി​ട്ടും നി​ര്‍​ത്താ​തെ പോ​യ കാ​റി​നെ പി​ന്തു​ട​ര്‍​ന്ന് ത​ട​ഞ്ഞ​പ്പോ​ള്‍ ഇ​യാ​ള്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്ന്​ ഇ​റ​ങ്ങി​യോ​ടുകയായിരുന്നു. എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഷാ​ജി മു​മ്ബും മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു.അ​ന്ന് ബ​ന്ധു​ക്ക​ളു​മാ​യി ചേ​ര്‍​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നും കേ​സ് നി​ല​വി​ലു​ണ്ട്. ഇ​യാ​ള്‍​ക്കു പി​ന്നി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യും അ​തി​നെ കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ വി. ​റോ​ബ​ര്‍​ട്ട് അ​റി​യി​ച്ചു.

Leave A Reply