Roal

വ​സ്തു​വ​ക​ക​ള്‍ പ​കു​തി​വി​ല​യ്ക്ക് വാ​ങ്ങി​ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ല്ല: പ്ര​ധാ​ന റോ​ഡു​ക​ള്‍​ക്ക് സ​മീ​പ​മു​ള്ള ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന വ​സ്തു​വ​ക​ക​ള്‍ പ​കു​തി​വി​ല​യ്ക്ക് വാ​ങ്ങി​ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ പ​ല​രി​ല്‍​നി​ന്ന്​ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍.ച​ങ്ങ​നാ​ശ്ശേ​രി വാ​ഴ​പ്പ​ള്ളി കൊ​ടു​വ​ക്കു​ളം വീ​ട്ടി​ല്‍ സു​നി​ല്‍​കു​മാ​ര്‍ (47) ആ​ണ് തി​രു​വ​ല്ല പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.സിം​കാ​ര്‍​ഡു​ക​ള്‍ മാ​റി ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന പ്ര​തി​യെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ വേ​ങ്ങ​ലി​ല്‍​നി​ന്ന്​​ വ​ല​യി​ലാ​ക്കി​യ​ത്.

ടി.​കെ റോ​ഡി​ലെ തോ​ട്ട​ഭാ​ഗ​ത്ത് റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള വ​സ്തു വാ​ങ്ങി​ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ ത​ല​വ​ടി സ്വ​ദേ​ശി ഗീ​വ​ര്‍​ഗീ​സ്, പാ​ലി​യേ​ക്ക​ര സ്വ​ദേ​ശി ഉ​മ്മ​ന്‍ എ​ന്നി​വ​രി​ല്‍​നി​ന്ന്​ അ​ഞ്ചു​ല​ക്ഷം രൂ​പ​വീ​തം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ്​ കേ​സ്.സ​മീ​പ ജി​ല്ല​ക​ളി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ സ​മാ​ന​മാ​യ ത​ട്ടി​പ്പു​കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. ത​ട്ടി​പ്പ് ന​ട​ത്തി ല​ഭി​ക്കു​ന്ന പ​ണം ആ​ര്‍​ഭാ​ട ജീ​വി​ത​ത്തി​നു​വേ​ണ്ടി​യാ​ണ് സു​നി​ല്‍ ചെ​ല​വ​ഴി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു

Leave A Reply