Roal

പൊന്നിയിൻ സെൽവനി’ലെ എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനം പുറത്ത് വിട്ടു

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചായുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും.

ഇപ്പോൾ പൊന്നിയിൻ സെൽവനിലെ പുതിയ ലിറിക് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . ‘ദേവരാളൻ ആട്ടം’ എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. യോഗി ശേഖർ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണൻ ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.

 

Leave A Reply