Roal

ബലാത്സംഗക്കേസ്; പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് യു.പിയിലെ പോക്‌സോ കോടതി

ബലാത്സംഗക്കേസിൽ 10 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് യു.പിയിലെ പോക്‌സോ കോടതി. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലുള്ള പോക്സോ കോടതിയാണ് റെക്കോർഡ് വേഗത്തിൽ ശിക്ഷ വിധിച്ചത്. അഡീഷനൽ ജില്ലാ ജഡ്ജി (പോക്‌സോ) പങ്കജ് കുമാർ ശ്രീവാസ്തവയാണ് ഭൂപേന്ദ്ര എന്ന പ്രതിക്ക് തടവും 20,000 രൂപ പിഴയും വിധിച്ചത്.

ആഗസ്റ്റ് 13ന് കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്തതെന്ന് പ്രതാപ്ഗഡ് എസ്.പി സത്പാൽ ആന്റിൽ പറഞ്ഞു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ പ്രതിയായ ഭൂപീന്ദറിനെ അറസ്റ്റ് ചെയ്തു.

Leave A Reply