Roal

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണം നാളെ

തിരുവനന്തപുരം: 2021 ലെ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംവിധായകൻ കെ.പി കുമാരന് ജെ.സി.ഡാനിയേൽ അവാർഡും ടെലിവിഷൻ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്ക്കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനും മുഖ്യമന്ത്രി നൽകും. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും

. മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട് ബിജുമേനോൻ, ജോജൂ ജോര്‍ജ്. മികച്ച ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ, അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ ശ്യാം പുഷ്കരൻ, എഡിറ്റർ മഹേഷ് നാരായണൻ,ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍ എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.

2021 ലെ ചലച്ചിത്ര അവാർഡുകളുടെ വിശദാംശങ്ങൾ അടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഗതാഗത മന്ത്രി ആന്‍റണി രാജുവിന് നല്കി പ്രകാശനം ചെയ്യും. ‘മലയാള സിനിമ നാൾവഴികൾ’ എന്ന റഫറൻസ് പുസ്തകത്തിന്റെ പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനില്‍, വികെ പ്രശാന്ത് എംഎല്‍എയ്ക്കു നല്‍കി നിര്‍വഹിക്കും.

Leave A Reply