Roal

ശി​​വാ​​ജി പാ​​ർ​​ക്കിൽ ദ​​സ​​റ റാ​​ലി​​ നടത്താൻ ബോംബെ ഹൈകോടതിയുടെ അനുമതി

ശി​​വാ​​ജി പാ​​ർ​​ക്കിൽ ദ​​സ​​റ റാ​​ലി​​ നടത്താൻ​ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലെ ശിവസേന പക്ഷത്തിന് ബോംബെ ഹൈകോടതിയുടെ അനുമതി. ശിവസേനയിലെ ഏ​​ക്​​​നാ​​ഥ്​ ഷി​​ൻ​​ഡെ​​യു​​ടെ വി​​മ​​ത​​പ​​ക്ഷത്തിന് വിധി വൻ തിരിച്ചടിയായി.

ശി​​വാ​​ജി പാ​​ർ​​ക്കി​​ലെ ദ​​സ​​റ റാ​​ലി​​ക്ക്​ ഇരുപക്ഷത്തിനും മും​​ബൈ ന​​ഗ​​ര​​സ​​ഭ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ചിരുന്നു. ന​​ഗ​​ര​​സ​​ഭയുടെ വിലക്കിനെതിരെ ബോം​​​ബെ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പിക്കുകയും ഉദ്ദവ് പക്ഷം അനുമതി നേടിയെടുക്കുകയുമായിരുന്നു. ജുഡീഷ്യറിയിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിക്കപ്പെട്ടുവെന്ന് വിധിയെ സ്വാഗതം ചെയ്ത് ഉദ്ദവ് വിഭാഗം പ്രതികരിച്ചു.

Leave A Reply