വാര്‍ഡ് വിസാര്‍ഡ് മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ലിമിറ്റഡുമായി ധാരണാ പത്രം ഒപ്പുവെച്ചു

രാജ്യത്താകെ ഗ്രീന്‍ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്‍നിര  ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജോയ് ഇ- ബൈക്കിന്‍റെ നിര്‍മ്മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ആര്‍ ബിഐയില്‍  രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ബിഎഫ്സിയായ മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ലിമിറ്റഡുമായി കൈകോര്‍ക്കുന്നു. ഇലക്ട്രിക് വാഹനം സ്വന്തമാക്കല്‍ എളുപ്പമാക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അതിവേഗം ധനസഹായം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തത്തിന് കീഴില്‍   വാര്‍ഡ് വിസാര്‍ഡിന്‍റെ ഉയര്‍ന്നതും, കുറഞ്ഞ വേഗതയുമുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മംഗളം വാഹന വായ്പ നല്‍കും.

ഇലക്ട്രിക് വാഹന മേഖല അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായവും വന്‍  ബിസിനസ് സാധ്യതയുള്ള മേഖലയുമാണെന്നും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള യാത്രയില്‍ പങ്കാളികളാകാന്‍ പ്രതിജ്ഞാബദ്ധരായ കമ്പനിക്ക് ഇത്തരത്തില്‍ മറ്റ് നിരവധി ഇവികളുമായി കൈകോര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീ വെങ്കട രമണ റെവുരു പറഞ്ഞു.

ഡീലര്‍മാരെയും ഉപയോക്താക്കളെയും പിന്തുണയ്ക്കുന്നതിന് മുന്നോട്ട് വന്ന മംഗളം മാനേജ്മെന്‍റിനോട് നന്ദിയുണ്ടെന്നും രാജ്യത്തുടനീളം വൈദ്യുത വാഹന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സാധ്യതയും വാര്‍ഡ് വിസാര്‍ഡ് വിട്ടുകളയില്ലെന്നും ഈ സംരംഭം ഈ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുമെന്നും   വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.

വാര്‍ഡ് വിസാര്‍ഡ്  മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ലിമിറ്റഡുമായി ധാരണാ പത്രം ഒപ്പുവെച്ചു

വഡോദര, 23 സെപ്റ്റംബര്‍ 2022: രാജ്യത്താകെ ഗ്രീന്‍ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്‍നിര  ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജോയ് ഇ- ബൈക്കിന്‍റെ നിര്‍മ്മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ബിഎഫ്സിയായ മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ലിമിറ്റഡുമായി കൈകോര്‍ക്കുന്നു. ഇലക്ട്രിക് വാഹനം സ്വന്തമാക്കല്‍ എളുപ്പമാക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അതിവേഗം ധനസഹായം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തത്തിന് കീഴില്‍   വാര്‍ഡ് വിസാര്‍ഡിന്‍റെ ഉയര്‍ന്നതും, കുറഞ്ഞ വേഗതയുമുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മംഗളം വാഹന വായ്പ നല്‍കും.

Leave A Reply