തെ​രു​വു​നാ​യ് കു​റു​കെ ചാ​ടി ബൈ​ക്കി​ല്‍​നി​ന്ന് വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്ര എ​ജ​ന്‍റി​ന് ​ശാ​സ്ത്ര​ക്രി​യ​

അ​ങ്ക​മാ​ലി: തെ​രു​വു​നാ​യ് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ബൈ​ക്കി​ല്‍​നി​ന്ന് വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്ര ഏ​ജ​ന്‍റി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ നടന്നു.നെ​ടു​മ്ബാ​ശ്ശേ​രി മേ​യ്ക്കാ​ട് മ​ട​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ ജ​യിം​സി​ന്‍റെ (56) വ​ല​തു​കൈ​യാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. പ​ത്ര ഏ​ജ​ന്‍റും, ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​റു​മാ​ണ് ജ​യിം​സ്.

മൂ​ന്നാ​ഴ്ച മു​മ്ബ് എ​ള​വൂ​ര്‍ ഭാ​ഗ​ത്ത് വെ​ച്ചാ​ണ് സം​ഭ​വമുണ്ടായത് . പു​ല​ര്‍​ച്ച പ​ത്ര​വി​ത​ര​ണ​ത്തി​നാ​യി ബൈ​ക്കി​ല്‍ പോ​കു​മ്ബോ​ള്‍ റോ​ഡി​ല്‍ ത​ല​ങ്ങും, വി​ല​ങ്ങും ഓ​ടി​യ നായ​യി​ല്‍ ത​ട്ടി ജ​യിം​സ് റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. കു​റു​മ​ശ്ശേ​രി​യി​ലെ​യും, പി​ന്നീ​ട് അ​ങ്ക​മാ​ലി​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നേ​ടി വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ കൈ​വേ​ദ​ന രൂ​ക്ഷ​മാ​യി.ചാ​ല​ക്കു​ടി സെ​ന്‍റ് ജ​യിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ വ​ല​തു​കൈ​യു​ടെ തോ​ള്‍ എ​ല്ലി​ല്‍​നി​ന്ന് മ​സി​ല്‍ വേ​ര്‍​പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. അ​തോ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് നി​ര്‍​ബ​ന്ധ​മാ​യ​ത്. ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍​ക്കും, ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ്, പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍​ക്കും ജ​യിം​സ് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Leave A Reply