മട്ടന്നൂരില്‍ ഹര്‍ത്താലിനിടയില്‍ ലോറിയ്ക്ക് നേരെ ബോംബേര്‍

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടയില്‍ മട്ടന്നൂരില്‍ ലോറിയ്ക്ക് നേരെ ബോംബേര്‍ . മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ വെച്ചാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ചരക്ക് ലോറിയ്ക്ക് നേരേ പെട്രോള്‍ ബോംബെറിഞ്ഞത്.
ആക്രമണത്തില്‍ ലോറിയുടെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇരിട്ടിയില്‍ നിന്ന് ചരക്കുമായി തലശേരിയിലേയ്ക്ക് പോയ ലോറിയാണ് ആക്രമിക്കപ്പെട്ടത്. ലോറി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമാനമായി മട്ടന്നൂര്‍ ആര്‍ എസ് എസ് കാര്യാലയത്തിന് നേരെയും ഇന്ന് ഉച്ചയ്ക്ക് ബോംബേറുണ്ടായിരുന്നു.
ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനവ്യാപകമായി കടയടപ്പിക്കലും കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറും അടക്കമുള്ള അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave A Reply