Roal

മോഹൻ ഭാഗവതിന്റെ മുസ്‍ലിം പള്ളി സന്ദർശനത്തെ പരിഹസിച്ച് മായാവതി

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ മുസ്‍ലിം പള്ളി സന്ദർശനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. മോഹൻ ഭഗവത് ഡൽഹിയിലെ പള്ളിയും മദ്രസയും സന്ദർശിച്ചതിന് ശേഷം മുസ്ലീങ്ങളോടുള്ള ബി.ജെ.പിയുടെയും സർക്കാരുകളുടെയും ‘നിഷേധാത്മക മനോഭാവത്തിൽ’ മാറ്റമുണ്ടാകുമോ എന്ന് മായാവതി ചോദിച്ചു.

‘മോഹൻ ഭാഗവത് പള്ളിയും മദ്രസസയും സന്ദർശിക്കുകയും ഉലമാക്കളെ കാണുകയും രാഷ്ട്രപിതാവെന്നും രാഷ്ട്രഋഷിയെന്നുമൊക്കെ വിളിക്കപ്പെടുകയും ചെയ്തല്ലോ. ഇനിയെങ്കിലും മുസ്ലീങ്ങളോടും അവരുടെ പള്ളികളോടും മദ്രസസകളോടുമുള്ള ബി.ജെ.പിയുടെയും അവരുടെ സർക്കാരുകളുടെയും ‘നിഷേധാത്മക മനോഭാവത്തിൽ’ മാറ്റമുണ്ടാകുമോ’-മായാവതി ട്വിറ്ററിൽ ചോദിച്ചു.

Leave A Reply