Roal

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 വൈകുന്നു

നാഗ്പുര്‍: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 വൈകുന്നു. നേരത്തെ പെയ്ത കനത്ത മഴ മൂലം ഔട്ട്ഫീല്‍ഡില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതാണ് കാരണം. ടോസും വൈകുകയാണ്. ഏഴ് മണിക്ക് ഗ്രൗണ്ട് പരിശോധിക്കുമെന്നാണ് വിവരം. ഇത് പ്രകാരമായിരിക്കും മത്സരം എപ്പോള്‍ ആരംഭിക്കുമെന്ന് തീരുമാനിക്കുക.

അതേസമയം, ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക്, ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ബാറ്റിങ് നിര മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ബൗളിങിലെ പോരായ്മയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. ജസ്പ്രീത് ബുംറ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് സൂചന. ഇത് ഇന്ത്യയ്ക്ക് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Leave A Reply