സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്സ്‌ നേതൃ പരിശീലന ക്യാമ്പ് സമാപ്പിച്ചു

 

ഹിന്ദുസ്ഥാൻ സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്സ്‌ നേതൃ പരിശീലന ക്യാമ്പ് സമാപ്പിച്ചു. തഴുത്തല നാഷണൽ പബ്ലിക്‌ സ്കൂളിൽ 19 ന് ആണ് ക്യാമ്പ് തുടങ്ങിയത്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ സി.ബി.എസ്. ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 250 ഓളം കുട്ടികൾ പരിശീലന ക്യാമ്പിൽ പങ്കെടുത്തു.

ഹിന്ദുസ്ഥാൻ സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്സ്‌ ഡിസ്ട്രിക്ട് കമ്മിഷണർ ഡോ. കെ.കെ ഷാജഹാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാൻ സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്സ്‌ നാഷണൽ ഓർഗനൈസിംഗ് കമ്മിഷണർ ക്യാപ്റ്റൻ കെ.എസ്. ചൗഹാൻ, ട്രെയിനർമാരായ സഹൽ, ശിവ, തുടങ്ങി പത്തോളം പരിശീലകർ നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികളോടെയാണ് ക്യാമ്പ് സമാപിച്ചത്. ക്യാമ്പിൽ ഉയർന്ന റാങ്ക് നേടിയവർക്ക് പുരസ്കാരങ്ങളും മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Leave A Reply