Roal

യുപിയിൽ സർക്കാർ ആശുപത്രിയിൽ നമസ്കരിച്ചതിന് സ്ത്രീക്കെതിരെ കേസ്

യുപിയിൽ സർക്കാർ ആശുപത്രിയിൽ നമസ്കരിച്ചതിന് സ്ത്രീക്കെതിരെ കേസ്.ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ് സ്ത്രീക്കെതിരെ കേസും അന്വേഷണവും നടക്കുന്നത്. സ്റ്റാൻലി റോഡിലെ തേജ് ബഹാദൂർ സപ്രു (ബെയ്‌ലി) ആശുപത്രിയിൽ രോഗിക്കൊപ്പം എത്തിയതായിരുന്നു യുവതി. ഡെങ്കിപ്പനി വാർഡിന് സമീപമാണ് യുവതി നമസ്കരിച്ചത്. 15 മിനിറ്റോളം യുവതി പ്രാർത്ഥന നടത്തി.

അവിടെയുണ്ടായിരുന്ന ചിലർ യുവതിയുടെ നമസ്കാരം മൊബൈലിൽ പകർത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ, സംഭവത്തിൽ ഇടപെട്ട മെഡിക്കൽ സൂപ്രണ്ട്, സി.സി.ടി.വി പരിശോധിക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

Leave A Reply