ഗതാഗത, ഐ.ടി മേഖലയിൽ സഹകരിക്കാൻ ഒമാനും ലിത്വേനിയയും

ഗതാഗത, ഐ.ടി മേഖലയിൽ സഹകരിക്കാൻ ഒമാനും ലിത്വേനിയയും.ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. ലോജിസ്റ്റിക് സേവനങ്ങൾ, തുറമുഖങ്ങൾ, ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ടെക്നോളജി എന്നിവയിൽ ലഭ്യമായ നിക്ഷേപ അവസരങ്ങളും ചർച്ച ചെയ്തു.

ലോജിസ്റ്റിക് സേവനങ്ങളിലും ഐ.ടിയിലുമുൾപ്പെടെ ലിത്വേനിയയുമായുള്ള സംയുക്തബന്ധം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അടിവരയിട്ട് പറഞ്ഞ അൽ മവാലി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് വർധിപ്പിക്കണമെന്നും സൂചിപ്പിച്ചു.

Leave A Reply