ജന്മവാർഷിക സമ്മേളനം നടത്തി

 

നാടകാചാര്യൻ എൻ.കൃഷ്ണപിള്ളയുടെ ജന്മവാർഷിക സമ്മേളനം ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്തു.
ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ജന്മവാർഷിക സമ്മേളനം നടത്തിയത്. എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ സ്വാഗതം പറഞ്ഞു. കവി ഒ.എൻ.വി എഴുതിയ സ്മരണാഞ്ജലി പുനലൂർ ആർ.വിശ്വംഭരൻ ആലപിച്ചു.ഡോ.കവടിയാർ രാമചന്ദ്രൻ പ്രൊഫ.എൻ.കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ.വി.ആനന്ദക്കുട്ടൻ നായർ എൻഡോവ്മെന്റ് തുക കൈമാറലും അനുസ്മരണപ്രഭാഷണവും എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് വൈസ് പ്രിൻസിപ്പൽ എ.നന്ദകുമാർ നിർവഹിച്ചു. എൻ.കൃഷ്ണപിള്ള നാടകവേദിയുടെ പതിനഞ്ചാം വാർഷിക ഉദ്‌ഘാടനം നടനും ഫൗണ്ടേഷൻ അംഗവുമായ എം.ആർ.ഗോപകുമാർ നിർവഹിച്ചു. ഫൗണ്ടേഷൻ അംഗം ഡോ.ബി.വി.സത്യനാരായണ ഭട്ട് നന്ദി പറഞ്ഞു. സമ്മളനത്തിനു ശേഷം എൻ കൃഷ്‌ണപിള്ള രചിച്ച ‘ചെങ്കോലും മരവുരിയും’ എന്ന നാടകം അരങ്ങേറി.

Leave A Reply