ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

പാലക്കാട്: കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ ഹരിതമിത്രം സ്മാര്ട്ട് ഗാര്ബേജ് മോണിറ്ററിങ് സിസ്റ്റം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില് എ. പ്രഭാകരന് എം.എല്.എ. ഉദ്ഘാടനം നിര്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആര്. ധനരാജ് അധ്യക്ഷനായി. പരിപാടിയില് ഹരിതകര്മ്മസേനക്ക് ക്യൂആര് കോഡ് നല്കുകയും ഒരു വീട് സന്ദര്ശിച്ച് ക്യൂആര് കോഡ് ഒട്ടിച്ച് സര്വേക്ക് തുടക്കമിടുകയും ചെയ്തു. വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും അജൈവ മാലിന്യം നിര്മാജനം ചെയ്യുകയാണ് ഹരിതമിത്രം ഗാര്ബേജ് സിസ്റ്റം പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര് പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങള്, പഞ്ചായത്ത് സെക്രട്ടറി എസ്. സദാശിവന്, ഉദ്യോഗസ്ഥര്, സി.ഡി.എസ്. അംഗങ്ങള്, ഹരിതകര്മ്മസേന അംഗങ്ങള്, റെസിഡന്സ് അസോസിയേഷനുകളിലെ അംഗങ്ങള് തുടങ്ങിയവര് പങ്കെടുത്തു.
Leave A Reply