ആലപ്പുഴ ജില്ലയിൽ 2357 നായകള്‍ക്ക് വാക്സിനേഷന്‍ നല്‍കി

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില് നടത്തുന്ന പേവിഷ പ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ടാം ദിനമായ ഇന്നലെ (സെപ്റ്റംബര് 22) 127 തെരുവ് നായകള്ക്ക് ഉള്പ്പടെ 2357 നായക്കള്ക്ക് വാക്സിനേഷന് നല്കി.
62 കേന്ദ്രങ്ങളിലാണ് ഇന്നലെ കുത്തിവെപ്പ് നടന്നത്.
നിലവില് തെരുവ് നായകള്ക്കുള്ള വാക്‌സിനേഷന് ആലപ്പുഴ മുന്സിപ്പാലിറ്റിയില് മാത്രമാണ് നല്കുന്നത്.
ഇന്നു (സെപ്റ്റംബര് 23) മുതല് കൂടുതല് കേന്ദ്രങ്ങളില് തെരുവ് നായകള്ക്ക് വാക്സിനേഷന് നല്കും. ഇതുവരെ ജില്ലയില് ആകെ 3953 നായകള്ക്കാണ് വാക്സിനേഷന് നല്കിയത്.
Leave A Reply