ഹർത്താൽ ദിനത്തിൽ മാഹി റെയിൽവേ സ്റ്റേഷനിലേക്ക് വീൽ ചെയർ സംഭാവന നൽകി യുവാക്കൾ മാതൃകയായി

അഴിയൂരിലെ മാലിക്ക് ഗ്രൂപ്പ് പ്രവർത്തകരായ യുവാക്കൾ മാഹി റെയിൽവേ സ്റ്റേഷനിലേക്ക് ആധുനിക രീതിയിലുള്ള വീൽ ചെയർ സംഭാവന നൽകി ,ഹർത്താൽ ദിനത്തിൽ വീൽ ചെയർ നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,സ്റ്റേഷൻ മാസ്റ്റർ ടി പി മനേഷിന് കൈമാറി .

നിരവധി യാത്രക്കാർക്ക് ഉപകാരപെടുന്നതാണ് വീൽ ചെയർ . പരിപാടിയിൽ മാലിക്ക് ഗ്രൂപ് പ്രവർത്തകരായ ഷഹസീർ പൂപ്പറമ്പത്ത് ,സഫീർകുഞ്ഞു ,ഷഫീക് പുല്ലമ്പി ,ഷാഫി അഴിയൂർ ,സാഹിർ മണിയോത്ത് ,സമീർ പ്ലൈഹോം ,എൻ കെ ഷുഹൈബ് ,ശിഹാബ് മനയിൽ , വി പി ഷമീർ എന്നിവർ സംബന്ധിച്ചു.

Leave A Reply