മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പിൻവലിക്കാൻ അനുമതി

ദില്ലി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുവദിച്ചു.

നിയമപരമായ വിഷയങ്ങള്‍ മാത്രമേ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നുള്ളൂവെന്നും , സുപ്രീംകോടതി തന്നെ ഇക്കാര്യത്തില്‍ നേരത്തെ വ്യക്തത വരുത്തിയുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വ്യക്തമാക്കി.

യുപിഎ പുനസ്ഥാപിക്കണമെന്ന് കേരളം നേരത്തെ ശക്തമായി ആവശ്യപ്പെട്ടതുകൊണ്ടാണ് കക്ഷികള്‍ക്ക് നോട്ടീസയച്ചതെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പിന്‍വലിക്കാനുളള കാരണം വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.

 

Leave A Reply