സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിവസം . സംസ്ഥാന വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് ശനിയാഴ്ച സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് വെള്ളിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്.

സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റിവെച്ചു . നാളെ ശനിയാഴ്ച്ചത്തെ പ്രവൃത്തി ദിനത്തിന് ശേഷം ഈ വര്‍ഷം രണ്ട് പ്രവൃത്തി ദിനങ്ങള്‍ കൂടിയുണ്ട്. ഒക്ടോബര്‍ 29 ശനിയും ഡിസംബര്‍ മൂന്ന് ശനിയും സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ ഒഴികെയുള്ള മാസങ്ങളില്‍ ഈ വര്‍ഷം ഇനി ശനിയാഴ്ചയില്‍ സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനങ്ങള്‍ ഇല്ല. എന്നാല്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ഇത് ബാധകമല്ല.

Leave A Reply