ആമിർ ഖാന്റെ മകൾ ഇറയുടെ വിവാഹമുറപ്പിച്ചു; വരൻ ഫിറ്റ്നസ് പരിശീലകൻ

നടൻ ആമിർ ഖാനെ പോലെ തന്നെ മകൾ ഇറ ഖാനും ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇറയുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ താരപുത്രിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ അസാന്നിധ്യത്തിലാണ് കാമുകൻ നൂപുർ ശിഖർ ഇറയുടെ വിരലിൽ മോതിരം അണിയിച്ചത്. ഇരുവരും വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

‘അതെ അവൾ യെസ് പറഞ്ഞു’ എന്ന് കുറിച്ച് കൊണ്ടാണ് നൂപുർ വീഡിയോ പങ്കുവെച്ചത്. ‘ഞാൻ സമ്മതിച്ചു’ എന്നാണ് ഇറ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇറ്റലിയിൽ നടന്ന ഫിറ്റ്നസ് മത്സരത്തിനിടെയാണ് നൂപൂർ ഇറയെ പ്രൊപ്പോസ് ചെയ്തത്. ഉടൻ തന്നെ താരപുത്രി സമ്മതം അറിയിച്ചു. നൂപുർ മോതിരം അണിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്.

ഫിറ്റ്നസ് പരിശീലകനാണ് നൂപുർ ശിഖർ. ആമിർ ഖാന്റെ ആദ്യ ഭാര്യയായ റീന ദത്തയിലുള്ള മകളാണ് ഇറ ഖാൻ. വിഷാദരോഗത്തിൽ നിന്ന് ഇറയെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് നൂപുറായിരുന്നു.

Leave A Reply