Roal

ഇറാനില്‍ നിന്ന് 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാന്‍ ഖത്തര്‍

ദോഹ: ഇറാനില്‍ നിന്ന് 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാന്‍ കരാറില്‍ ഒപ്പുവച്ചു ഖത്തര്‍. 200 ടണ്‍ ഇറാനിയന്‍ കുങ്കുമപ്പൂവ് ആണ് ഖത്തര്‍ വാങ്ങുന്നത്.

ധനമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ ഖുവാരിയും ദോഹയിലെ ഇറാനിയന്‍ സ്ഥാനപതി ഹമീദ്രെസ ദെഹ്ഘാനിയും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളം കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ കരാറിലാണ് ഖത്തര്‍ ഒപ്പുവെച്ചത്.

ആദ്യ ഷിപ്പ്മെന്റ് ഒക്ടോബറില്‍ ദോഹയിലെത്തുമെന്നാണ് കരാറിലെ ധാരണ. കുങ്കുമപ്പൂവ് ഉത്പാദനത്തില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്തുള്ള രാജ്യമാണ് ഇറാന്‍. ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

 

Leave A Reply