മസ്‌ജിദുൽ നൂരിൽ എൻഐഎ, ഇഡി റെയ്‌ഡ്

 

മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സെന്റർ ട്രസ്റ്റിനു കീഴിലുള്ള മസ്‌ജിദുൽ നൂരിൽ എൻഐഎ, ഇഡി റെയ്‌ഡ്. പുലർച്ചെ 4 മുതൽ വൈകിട്ട് 7.30വരെ റെയ്‌ഡ് നീണ്ടു. ഒരു ഹാർഡ് ഡിസ്കും ഒരു ലാപ്‌ടോപ്പും ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

എന്നാൽ പരിശോധന സംബന്ധിച്ച വിവരങ്ങൾ നൽകാൻ ലോക്കൽ പൊലീസ് തയാറായില്ല. രാവിലെ മുതൽ മാനന്തവാടി ടൗണിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും റെയ്‌ഡ് നടത്തിയതിൽ പ്രതിഷേധിച്ച് ടൗണിൽ റോഡ് ഉപരോധിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 21 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ടാലറിയാവുന്ന അറുപതോളം പേർക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Leave A Reply