പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമം; പിഎഫ്ഐ പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം

കണ്ണൂർ: പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം. ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് നാട്ടുകാർ ചേർന്ന് മർദ്ദിച്ചത്. തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ തൃക്കരിപ്പൂർ സ്വദേശി മുബഷീർ, ഒളവറ സ്വദേശി മുനീർ, രാമന്തളി സ്വദേശികളായ നർഷാദ്, ഷുഹൈബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു

അതേസമയം, കണ്ണൂർ ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് സമരാനുകൂലികൾ. കണ്ണൂരിൽ ഇന്ന് രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. കാര്യാലയത്തിന് ചെറിയ രീതിയിൽ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.

Leave A Reply