എസ്എൻഡിപി നേതാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അടൂരിൽ എസ്എൻഡിപി ശാഖയോഗം പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. പെരിങ്ങനാട് 2006 ആം നമ്പർ ശാഖയോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരിക്കേറ്റേത്. തൊട്ടടുത്ത വിട്ടിലെ ബൈക്കും കത്തിച്ച നിലയിലാണ്.

ആക്രമണത്തിൽ പരിക്കുപറ്റിയ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തോടുള്ള വ്യക്തി വൈരാഗ്യമനാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം എസ്എൻഡിപിയുടെ ഗുരുമന്ദിരത്തിൽ കവർച്ച ശ്രമം നടത്തിയ ആളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

Leave A Reply