യു/എ സർട്ടിഫിക്കറ്റുമായി നാഗാർജുനയുടെ ദി ഗോസ്റ്റ്

നടൻ നാഗാർജുന അക്കിനേനിയുടെ വരാനിരിക്കുന്ന ചിത്രം ദി ഗോസ്റ്റ് യു/എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്തതായി നിർമ്മാതാക്കൾ അറിയിച്ചു. ഒക്ടോബർ 5 ന് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തും.

പ്രവീൺ സത്താരു സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും നോർത്ത്സ്റ്റാർ എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മുകേഷ് ജിയുടെ ഛായാഗ്രഹണവും ബ്രഹ്മ കദലി കലാസംവിധാനവും, ദിനേശ് സുബ്ബരായൻ, കേച്ച എന്നിവർ സ്റ്റണ്ട് കൊറിയോഗ്രാഫിയും നിർവ്വഹിച്ചിരിക്കുന്നു.
സോണാൽ ചൗഹാൻ, ഗുൽ പനാഗ്, അനിഖ സുരേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Leave A Reply