യുവതിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് റിമാൻഡിൽ

നെടുമങ്ങാട്: അവിവാഹിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ നെടുമങ്ങാട് ഏരിയ ജോയിന്റ് സെക്രട്ടറി ആനാട് ഇരിഞ്ചയം വേട്ടമ്പള്ളി കുന്നിൽ വീട്ടിൽ വിഷ്ണുവിനെ (33) യാണ് നെടുമങ്ങാട്‌പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 16ന് ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പ്രതി വീട്ടിൽ കടന്ന് യുവതിയെ പീഡിപ്പിച്ചത്. സംഭവം പാർട്ടി ഓഫിസിൽ െവച്ച് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നെങ്കിലും പെൺകുട്ടിയുടെ പരാതി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ ആനാട്, മൂഴി മണ്ഡലം കമ്മിറ്റികൾ രംഗത്ത് വരുകയായിരുന്നു.

പ്രതി ജോലി ചെയ്യുന്ന ആനാട് ഫാർമേഴ്‌സ് ബാങ്കിലേക്കും ഇയാൾ പിടിഎ പ്രസിഡന്റ്‌ ആയിരിക്കുന്ന രാമപുരം യു.പി സ്കൂളിലേക്കും പ്രതിഷേധ മാർച്ചുകൾ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി എത്തുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply