ധനുഷ് ചിത്ര൦ തിരുച്ചിദ്രമ്പല൦ ഒടിടിയിൽ റിലീസ് ചെയ്തു

 

ധനുഷും നിത്യ മേനോനും ഒന്നിച്ച തിരുചിത്രമ്പലം ഇതിനകം തന്നെ വമ്പൻ ഹിറ്റാണ്. തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ ചിത്രം 50 കോടിക്ക് മുകളിൽ നേടിയിരുന്നു, പ്രവൃത്തി ദിവസങ്ങളിലും ചിത്രം മികച്ച രീതിയിൽ മുന്നേറുകയും മുഴുവൻ കളക്ഷൻ 100 കോടിക്ക് മുകളിൽ എത്തിയതായി റിപ്പോർട്ടും ഉണ്ടായിരുന്നു. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു.. ചിത്രം ഇപ്പോൾ സൺനെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിച്ചു

മിത്രൻ ജവഹർ സംവിധാനം ചെയ്ത ധനുഷിന്റെ തിരുച്ചിത്രമ്പലം ഓഗസ്റ്റ് 18 ന് തിയറ്ററുകളിൽ എത്തി. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

മിത്രൻ ജവഹർ രചനയും സംവിധാനവും നിർവഹിച്ച ഒരു നല്ല ഫാമിലി എന്റർടെയ്‌നറാണ് തിരുച്ചിദ്രമ്പലം. ധനുഷ്, നിത്യ മേനോൻ, പ്രകാശ് രാജ്, ഭാരതിരാജ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  ഛായാഗ്രാഹകൻ ഓം പ്രകാശ്, എഡിറ്റർ പ്രസന്ന ജികെ, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദരെ എന്നിവർ സാങ്കേതിക സംഘത്തിന്റെ ഭാഗമാണ്.

Leave A Reply