കോശിച്ചായന്റെ പറമ്പ് ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തും

 

സാജിര്‍ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോശിച്ചായന്റെ പറമ്പ്’.  യുവനടന്‍ രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ്.  ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തും

ഈ ചിത്രത്തിൽ സലീംകുമാര്‍, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണന്‍, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍, റീന ബഷീര്‍, ഗീതി സംഗീത എന്നീ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ചിത്രം സെപ്റ്റംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തു൦.

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍- ജസ്സല്‍ സഹീര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിസ്സാര്‍ മുഹമ്മദ്, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- ഗഫൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബിച്ചു. സാന്ദ്ര പ്രീഫോംസിന്റെ ബാനറില്‍ കെ പി ജോണി ആണ് ചിത്രം നിർമിക്കുന്നത്

Leave A Reply