Roal

കല്ലേറ്, ബോംബേറ്; സംസ്ഥാനത്ത് ഹർത്താലിൽ വ്യാപക ആക്രമണം, കയ്യുംകെട്ടി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ. പലയിടത്തും കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായി. കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്.

കോഴിക്കോട് ജില്ലയിൽ മൂന്നിടത്താണ് കല്ലേറുണ്ടായത്. രണ്ടിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി. ബെംഗളുരുവിനു പോകുന്ന ബസിന് നേരേയും സിവിൽ സ്റ്റേഷന് സമീപത്ത് വച്ച് മറ്റൊരു കെ എസ് ആർ ടി സി ബസിനു നേരെയുമാണ് കല്ലേറുണ്ടായത്.സിവിൽ സ്റ്റേഷനു സമീപത്തെ കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവർ ശശിക്ക് കണ്ണിനു പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിയിൽ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.

അതേസമയം, കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.

Leave A Reply