Roal

ഗൃഹനാഥനെ മർദിച്ച് കെട്ടിയിട്ട് സ്വർണവും പണവും കവർന്നു; സംഭവം പാലക്കാട്

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് കവർച്ച. വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും പണവും മെബൈൽ ഫോണും നഷ്ടമായി.ചുവട്ടുപാടം പുതിയേടത്ത് വീട്ടിൽ സാം പി ജോണിനെ കെട്ടിയിട്ടാണ് ആറ അംഗ സംഘം കവർച്ച നടത്തിയത്.

സാം പി ജോണിന്റെ ഭാര്യ ജോളിയെ കത്തി കാണിച്ച് ഭീഷണിപെടുത്തിയാണ് കവർച്ച സംഘം പണവും സ്വർണ്ണാഭരണങ്ങളും കൊണ്ടുപോയത്. പരുക്കേറ്റ സാം പി ജോണിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി ഇൻസ്പെക്ടർ ഓഫ് പോലീസ് എ. ആദംഖാൻ, എസ്.ഐ. കെ.വി. സുധീഷ്‌ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. സംഭവത്തിൽ വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply