കാര്‍ തലകീഴായി മറിഞ്ഞ് അപകടം; വിനോദയാത്രാ സംഘത്തിലെ ഏഴുപേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട്ട് കാര്‍ തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കുപറ്റി. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങിയെത്തിയ പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേര്‍ക്കാണ് പരിക്കുപറ്റിയത്

ദേശീയപാതയില്‍ കൊടുവള്ളി നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം രാത്രി ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply