Roal

’13കാരിയെ ബെൽറ്റ് കൊണ്ട് അടിച്ചു, ചട്ടുകം കൊണ്ട് പൊളളിച്ചു’; ഡോക്ടർക്കും ഭാര്യക്കും ജാമ്യമില്ല

കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടു ജോലിക്കായി നിര്‍ത്തിയ 13കാരിയെ ക്രൂരമായി മർദ്ദിക്കുകയും ചട്ടുകം ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്ത കേസിൽ ഡോക്ടറുടേയും ഭാര്യയുടേയും ജാമ്യാപേക്ഷ കോടതി തള്ളി. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിട്ടുള്ള അലിഗഡ് സ്വദേശി ഡോ. മിൻസ മുഹമ്മദ് കമ്രാൻ (40), ഭാര്യ റുമാന (30) എന്നിവരാണ് ജയിലിലായത്. ഇരുവരേയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ശിശുരോഗ വിദഗ്ധനായതിനാലും രാത്രി വീട്ടിൽ നാല് മക്കൾ തനിച്ചാണെന്നതിനാലും കഴിഞ്ഞ ദിവസം രാത്രി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇന്നലെ കേസ് വീണ്ടും പരിഗണിച്ച മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അന്യായമായി കുട്ടിയെ കടത്തിക്കൊണ്ടുവന്നു, തടങ്കലിൽ പാർപ്പിച്ചു, ചട്ടുകവും സ്പൂണും ചൂടാക്കി പൊള്ളിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. നിലവിൽ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.

Leave A Reply