Roal

ഖത്തര്‍ റിയാലിന്റെ വിനിമയ മൂല്യം 22 രൂപയ്ക്ക് മുകളിലെത്തി

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് നേട്ടം. ഖത്തര്‍ റിയാലിന്റെ വിനിമയ മൂല്യം 22 രൂപയ്ക്ക് മുകളിലെത്തി. അതേസമയം നാട്ടില്‍ പണപ്പെരുപ്പം രൂക്ഷമായതിനാല്‍ പ്രവാസികള്‍ക്ക് കാര്യമായ ഗുണം ലഭിക്കില്ലെന്നാണ് സാമ്പത്തിക മേഖലയിലുള്ളവര്‍ പറയുന്നത്. അമേരിക്കൻ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതാണ്ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.

ഇതോടെ വിദേശ വിനിമയ ഇടപാടില്‍ ഗള്‍ഫ് കറന്‍സികള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക് 22 രൂപ ഭേദിച്ചു , നാട്ടിലേക്ക് പണമയക്കുന്നതിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.

Leave A Reply