Roal

സ്വപ്‌നയെ ആർ എസ് എസും ബിജെപിയും കൈവിട്ടു; ഇനി എന്താ പരിപാടി നിൽക്കണോ പോകണോ ?

ഇ.ഡിക്ക്‌ നിയമോപദേശം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്ന എച്ച്‌ആര്‍ഡിഎസിന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ല, തന്റെ അറിവോടെയല്ലെന്ന് സ്വപ്ന

സ്വപ്‌ന സുരേഷിനെ ആർ എസ് എസ് ഉം ബിജെപിയും കൈവിട്ടു . ഒറ്റയ്ക്ക് പോരാടാൻ കഴിയാതെയാണ് ബാംഗ്ലൂരിലേക്ക് പോകുന്നത് . സ്വപ്ന സുരേഷിന് മനസ്സിലായി എറ്റു മുട്ടുന്നത് സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടുമാണെന്ന് . എങ്ങനെയൊക്കെ തട്ടി കിഴിച്ചു നോക്കിയിട്ടും എതിർത്ത് നിൽക്കാനുള്ള ബലം കിട്ടുന്നില്ലന്നുള്ള തിരിച്ചറിവാണ് കുറെ നാളത്തെ മൗനം .

ആർ എസ് എസ് ഉം ബിജെപിയും എഴുതിയ തിരക്കഥയിൽ ഉദ്ദേശിച്ച രീതിയിലുള്ള ഫലം അവർക്ക് കിട്ടിയില്ല . സ്വപ്നയുടെ നാടകങ്ങളെല്ലാം പൊളിഞ്ഞു . ജനം വിശ്വസിക്കാതെയായി . അതുകൊണ്ടാണ് അവരും ഇനി സ്വപ്നയെ ചുമക്കണ്ടായെന്ന് തീരുമാനിച് കൊടുത്ത ജോലിയിൽ നിന്ന് തന്നെ ഒഴിവാക്കിയത് . മാത്രമല്ല അംഗരക്ഷകരുടെ സംരക്ഷണവും പിൻവലിച്ചു .

അതുകൊണ്ടാണ് സ്വപ്ന താമസം തന്നെ പാലക്കാട്ട് നിന്നും എറണാകുളത്തേക്ക് മാറ്റിയത് . ഏറെ നാളുകൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം സ്വപ്ന വീണ്ടും മാധ്യമങ്ങളുടെ മുന്നിലെത്തിയത് . ഇക്കുറി പഴയ ചാട്ടവും ബഹളവുമൊന്നുമില്ലാതെയാണ് ക്യാമറയ്ക്ക് മുന്നിൽ നിന്നത് .

ഐ എച് ആർ ഡി എസ് ഇ ഡി യ്ക്ക് അയച്ച പരാതി തന്റെ അറിവോടെയല്ലന്നാണ് സ്വപ്ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് . അവരുടെ താല്‍പര്യം എന്തെന്നറിയില്ലെന്നും സ്വപ്‌ന പറയുന്നു. തീർത്തും അവരെ അവഗണിച്ചാണ് സ്വപ്ന മാധ്യമങ്ങളോട് സംസാരിച്ചത് .

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട സ്വപ്‌ന വിവിധ സമയങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വിശദീകരിച്ചാണു എച്ച്‌.ആര്‍.ഡി.എസ്‌. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനു കത്തയച്ചത്‌.

യു.എ.ഇ. കൗണ്‍സില്‍ വഴി സ്വപ്‌ന സുരേഷിനെ ഉപയോഗിച്ചു ഡോളര്‍ കടത്തി, ഷാര്‍ജ ഭരണാധികാരിയുമായി മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ്‌ഹൗസില്‍ നിയമവിരുദ്ധമായി കൂടിക്കാഴ്‌ച നടത്തി തുടങ്ങിയ ആരോപണങ്ങള്‍ കത്തില്‍ ഉന്നയിക്കുന്നു.

മുഖ്യമന്ത്രിയുടെ ഭാര്യയും മകളും യു.എ.ഇ. ഭരണാധികാരിയുടെ ഭാര്യയ്‌ക്കു പാരിതോഷികം നല്‍കിയെന്നു സ്വപ്‌ന പറഞ്ഞിട്ടില്ല. പാരിതോഷികം നല്‍കുന്ന കാര്യം തന്നോടു പറഞ്ഞപ്പോള്‍ അത്‌ അനൗചിത്യമാണെന്നു പറഞ്ഞു താന്‍ വിലക്കിയെന്നാണു സ്വപ്‌ന ഇ.ഡിക്കു നല്‍കിയ മൊഴി.

ഈ സാഹചര്യത്തില്‍ യു.എ.ഇ. ഭരണാധികാരിയെ സ്വാധീനിക്കാന്‍ സമ്മാനം നല്‍കിയെന്ന ആരോപണം ശരിയല്ല. സ്വപ്‌ന സുരേഷ്‌ തന്റെ അഭിഭാഷകനോടു പറഞ്ഞ കാര്യങ്ങളാണു എച്ച്‌.ആര്‍.ഡി.എസിന്റെ പരാതിയില്‍ പറയുന്നതെന്നാണു ഇ.ഡിയുടെ നിഗമനം. എച്ച്‌.ആര്‍.ഡി.എസ്‌. പരാതി നല്‍കിയതിനെപ്പറ്റി തനിക്കറിയില്ലെന്നാണു സ്വപ്‌ന സുരേഷ്‌ ഇ.ഡിയെയും അറിയിച്ചിരിക്കുന്നത്‌.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട്‌ എച്ച്‌.ആര്‍.ഡി.എസ്‌. നല്‍കിയ കത്തിന്മേല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന്‌ ഇ.ഡി.യ്ക്ക് നിയമോപദേശം ലഭിച്ചു .

പരാതി ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ സ്വീകരിച്ചു രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷിക്കാന്‍ തടസമുണ്ടെന്നാണ്‌ ഇ.ഡിയുടെ നിയമവിഭാഗത്തിന്റെ നിലപാട്‌. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മറ്റും കുറ്റം ചെയ്‌തതായി കസ്‌റ്റംസും എന്‍.ഐ.എയും കണ്ടെത്താത്തിടത്തോളം ഇ.ഡി. അന്വേഷണത്തിനു ഭാവിയില്ലെന്നാണു നിയമോപദേശം ലഭിച്ചിരിക്കുന്നത്‌.

ഏതായാലും സ്വപ്നയെ ആർ എസ് എസും ബിജെപിയും കൈവിട്ടതോടെ ഏറെ കോളിളക്കമുണ്ടാക്കിയ സ്വർണ്ണ ചെമ്പും ഡോളർ കടത്തും എല്ലാം ആവിയാകും . ഇപ്പോൾ മനസ്സിലായില്ലേ സ്വപ്ന ബിജെപിയുടെ തിരക്കഥയിലാണ് നാടകം കളിച്ചതെന്ന് . ഇനി എന്താ പരിപാടി നിൽക്കണോ പോകണോ ?

 

https://www.youtube.com/watch?v=TNvktwJYkGM

 

 

Leave A Reply