Roal

റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തമായി; 1300 പേർ അറസ്റ്റിൽ

റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തമായി. റിസർവ് സൈന്യത്തെ വിളിക്കാനുള്ള തീരുമാനത്തിനുപിന്നാലെയാണിത്. 1300ലേറെ പേർ അറസ്റ്റിലായതായി റിപ്പോർട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവർക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുകൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 38 നഗരങ്ങളിൽ പ്രതിഷേധം നടന്നു.

സൈന്യത്തിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്നും ആരെയൊക്കെ ഉൾപ്പെടുത്തും, ആരെയൊക്കെ ഒഴിവാക്കും എന്നതുസംബന്ധിച്ച് അടുത്ത ദിവസം വ്യക്തമാക്കുമെന്നും പ്രസിഡന്റ് പുടിൻ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞതിനുപിന്നാലെ റഷ്യയിൽനിന്ന് പുറത്തുപോകാൻ പൗരന്മാരുടെ തിരക്കുണ്ട്.

Leave A Reply