Roal

വൈദീകന് താക്കീത്; ശിശ്രൂഷകരായി പെൺകുട്ടികൾക്ക് കൈവയ്പ്പ് കൊടുത്തതിന്

ശിശ്രൂഷകരായി പെൺകുട്ടികൾക്ക് കൈവയ്പ്പ് കൊടുത്ത മലങ്കര ഓർത്തോഡോക്സ് സുറീയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽപെട്ട ഫ്ലോറിഡ സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവകയിലെ വികാരി ഫാ ജോർജ്ജ് ജോണിനെ സഭ താക്കീത് ചെയ്തു .

ഫാ ജോർജ്ജ് ജോണിന്റെ പക്കൽ നിന്നും വിശദീകരണം വാങ്ങിയതിന് ശേഷമാണ് പ കാതോലിക്കാ ബാവായുടെ നിർദ്ദേശപ്രകാരം ഭദ്രാസനാ സഹായ മെത്രാപ്പോലീത്ത സഖറിയാസ്‌ മാർ അപ്രേം താക്കീത് ചെയ്തുകൊണ്ട് കൽപ്പന നൽകിയത് .

മാത്രമല്ല ഭദ്രാസനത്തിലെ വൈദീകർക്ക് ഇത് സംബന്ധിച്ച് മറ്റൊരു കൽപ്പനയും നൽകി . മലങ്കര ഓർത്തോഡോക്സ് സുറീയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽപെട്ട ഫ്ലോറിഡ സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവകയിൽ ശിശ്രൂഷകരായി 13 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് ശിശ്രൂഷാകുപ്പായം നൽകിയതായി ശ്രദ്ധയിൽ പെട്ടു.

എന്നാൽ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ കീഴ്വഴക്കങ്ങളും, പാരമ്പര്യങ്ങളും അനുസരിച്ച് അങ്ങനെ ഒരു രീതി നിലവിൽ ഇല്ലാത്തതിനാൽ അപ്രകാരം ചെയ്തത് വിലക്കിയിരിക്കുന്നു. ഇത് സംബന്ധിച്ചു എന്തെങ്കിലും മാറ്റം വരുത്തേണമെന്നുണ്ടെങ്കിൽ  പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് യദാസമയം തീരുമാനം എടുത്ത് വൈദികരെ അറിയിക്കുന്നതായിരിക്കും എന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ നിർദ്ദേശ പ്രകാരം ഇടവക മെത്രാപ്പോലീത്താ സഖറിയാസ്‌ മാർ അപ്രേം മെത്രാപ്പാലീത്ത അറിയിച്ചു.

മൂന്നു ദിവസത്തെ പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പരിശുദ്ധ കത്തോലിക്കാ ബാവയുമായി ആശയ വിനിമയം നടത്തിയിട്ടാണ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഈ കൽപ്പനകൾ പുറപ്പെടുവിച്ചത് .

അതേസമയം പഴയ നിയമം വായിക്കുവാൻ പതിമൂന്ന് വയസ്സിൽ താഴെയുള്ള രണ്ടു പെൺകുട്ടികൾക്കാണ് ശിശ്രൂഷാകുപ്പായം നൽകിയതെന്നും അവരെ മദ്ബഹായുടെ മുന്നിൽ മാത്രമാണ് നിറുത്തുന്നതെന്നും അവരെ മദ്ബഹയിൽ കയറ്റില്ലെന്നുമാണ് ഫാ ജോർജ്ജ് ജോണ് മെത്രാപ്പോലീത്തയ്ക്ക് നൽകിയ വിശദീകരണം .

അതേസമയം അമേരിക്കയിലെത്തിയ  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഹൂസ്റ്റന്‍ ഇന്റ്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി .

ഭദ്രാസന സഹായ മെത്രാപ്പൊലിത്താ സഖറിയ മാർ അപ്രേം, ഓർത്തോഡോക്സ് വൈദീക സെമിനാരി പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യൂസ്, ഫാ.തമ്പാൻ വർഗ്ഗീസ്, ഫാ.മാത്തുക്കുട്ടി,  ഭദ്രാസന സെക്രട്ടറി ഫാ.മാത്യൂസ് ജോർജ്ജ്, സെന്റ് തോമസ് ഓർത്തോഡക്‌സ് കത്തീഡ്രൽ സഹവികാരി ഫാ.രാജേഷ് ജോൺ,  മുൻ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത് .

Video Link

https://youtu.be/_528IT-aL6k

Leave A Reply