Roal

കേസ് നിർണ്ണായകമായ വഴിത്തിരിവിലേക്കോ ?

നടിയെ ആക്രമിച്ച കേസിൽ പതിനഞ്ചാം പ്രതിയുടെ കേസ് നടപടിക്രമങ്ങൾ പാലിക്കാതെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നിന്നും മാറ്റിയ നടപടി വിചാരണ കോടതി കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാറിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് കേസ് ഫയൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ച് അക്കുകയായിരുന്നു.വിഷയത്തിൽ രൂക്ഷവിമർശനം ഉയർത്തുകയാണ് അഡ്വ പ്രിയദർശൻ തമ്പി.

മനപ്പൂര്‍വ്വമല്ലാത്ത ഒരു തെറ്റായി അവഗണിക്കാന്‍ പറ്റുന്നതാണോ ഗൗരവതരമായ ഒരു കേസിലെ പിഴവെന്ന് അദ്ദേഹം ചോദിച്ചു, ‘ഒരു പ്രതിക്കെതിരെ പ്രോസിക്യൂഷൻ എന്തൊക്കെ തെളിവുകളാണോ അവലംബിക്കുന്നത് ആ കേസിന്റെ എല്ലാ കോപ്പിയും പ്രതിഭാഗത്തിന് കൊടുക്കേണ്ടതുണ്ട്.സാധാരണ ഗതിയിൽ ക്രിമിനൽ കേസുകൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കാണ് കമ്മിറ്റ് ചെയ്യുന്നത്. പ്രിൻസിപ്പൽ സെഷൻസ് കോടിയാണ് ഈ കേസ് കോടതി മാറ്റുന്നത്. മനപ്പൂര്‍വ്വമല്ലാത്ത ഒരു തെറ്റായി അവഗണിക്കാന്‍ പറ്റുന്നതാണോ ഗൗരവതരമായ ഒരു കേസിലെ പിഴവ്”ഒരു ക്രിമിനല്‍ കേസിനെ സംബന്ധിച്ചിടത്തോളം താമസം ഉണ്ടാകാന്‍ പാടില്ല എന്ന് പറയുന്ന അതേ അവസരത്തില്‍ തന്നെ ധൃതി പിടിക്കുന്നതും നീതിയുടെ ലക്ഷ്യത്തെ സാക്ഷാത്കരിക്കില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ അനാവശ്യ ധൃതി ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.
കമ്മിറ്റഡ് പ്രൊസാഡിങ്ങ്സിലേക്ക് പോയികഴിഞ്ഞാൽ സാധാരണ നടപടിക്രമങ്ങൾക്ക് സമയമെടുക്കും എന്നത് വസ്തുതയാണ്. കാരണം പ്രതിക്ക് സമൻസ് അയക്കണം, അത് പോയി വരാൻ സമയമെടുക്കും അതിന് ശേഷം ഡോക്യുമെന്റ്സ് പരിശോധിക്കണം. അത്തരത്തിലൊരു വൈകൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്’.ഇവിടെ കമ്മിറ്റഡ് പ്രൊസീഡിംഗ്സ് ഒഴിവാക്കപ്പെട്ടുവെന്നത് അത്ഭുദകരമായിട്ടുള്ള കാര്യമാണ്. വിചാരണ കോടതി മാറ്റം സംബന്ധിച്ചുള്ള അതിജീവിതയുടെ ഹർജിയിലെ ഹൈക്കോടതി വിധി കേസിൽ ചരിത്രപരമായ വിധിയായിരിക്കുമെന്ന കാര്യത്തിൽ‍ സംശയമില്ല.

വിചാരണ കോടതിയ്ക്കെതിരായ അതീജീവിത ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്നതാണ് ഇവിടെ പ്രധാനം. കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ തീർച്ചയായും കേസ് ട്രാൻസ്ഫർ ചെയ്യും’.’ഒരു കോടതിയിൽ വിശ്വാസമില്ലെന്ന് പറയാനുള്ള നിയപരമായ അവനകാശം പ്രോസിക്യൂഷനും പ്രതിഭാഗത്തിനും ഉണ്ട്. വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണം വരുമ്പോൾ അവരോട് ഹൈക്കോടതിക്ക് റിമാർക്ക് ചോദിക്കാം. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ അവരുടെ മറുപടി ഹൈക്കോടതി പരിശോധിക്കും. വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള വാദം അടച്ചിട്ട മുറിയിൽ കേൾക്കുന്നു എന്നത് പോലും അനിതരസാധാരണമായ സംഭവമാണ്’.പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നാണ് കരുതാൻ.

അതിന്റെ തെളിവാണ് കമ്മിറ്റഡ് പ്രോസീഡിങ്സിൽ പറ്റിയ തെറ്റ് വളരെ പെട്ടെന്ന് തന്നെ ചൂണ്ടിക്കാട്ടപ്പെട്ടത്. ഹൈക്കോടതിയുടെ വ്യാഴാഴ്ചത്തെ വിധി കേസിലെ സുപ്രധാന ഏടായിരിക്കും എന്നാണ് കണക്കാകുന്നത്’.പ്രതിഭാഗത്തിനായാലും പ്രോസിക്യൂഷനായാലും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടായാൽ കേസുമായി സുപ്രീം കോടതിയിലേക്ക് പോകും. ഈ ട്രാൻസ്ഫർ പെറ്റീഷനുമായിട്ടുള്ള നിയമയുദ്ധം അവസാനിക്കാൻ സമയമായിട്ടില്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു.അതേസമയം ഹൈക്കോടതി വിധിയ്ക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഡ്വ പ്രകാശ് ബാരെയുടെ പ്രതികരണം.

‘വളരെ പ്രമാദമായിട്ടുള്ള കേസ്. വിചാരണ കോടതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന കേസിൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വളരെ പിടിപാടുള്ള പ്രതിയാണ് മറുവശത്ത് നിൽക്കുന്നത്’.കേസിലെ നിർണായകമായ മെമ്മറി കാർ‍ഡ് ആക്സസ് ചെയ്യപ്പെട്ടെന്ന് കണ്ടെത്തിയിട്ട് പോലും വിചാരണ കോടതി അന്വേഷിക്കാൻ തയ്യാറായിട്ടില്ല.ജനം ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന കേസായിട്ടും ചെറിയ ചെറിയ കാര്യങ്ങൾ പോലും അട്ടിമറിക്കപ്പെടുകയാണ്. ഈ കേസിൽ നീതിനേടിയെടുക്കുകയെന്നത് ശ്രമകരമാണ്. കേസിലെ കാലങ്ങളായുള്ള കൂട്ടുകെട്ട് ഹൈക്കോടതി വിധിയിലൂടെ പൊളിഞ്ഞ് പോകുമെന്നും ഇനി കേസിൽ സുതാര്യമായി തന്നെ കാര്യങ്ങൾ മുന്നോട്ട് പോകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്’.

Video Link

https://youtu.be/d52dZzHveRE

Leave A Reply