Roal

തറവാട്ടിൽ ഷെയർ വാങ്ങാൻ വന്നതല്ല ആ അച്ഛനും മോളും..

ഉദ്യോഗസ്ഥരാണെന്നു കരുതി എല്ലാവരുടെയും മെക്കട്ടു കേറാൻ വന്നാൽ കയ്യും കെട്ടി നോക്കി നില്ക്കാൻ എല്ലാവരും സാധിച്ചെന്ന് വരില്ല , പ്രതികരിക്കാൻ അറിയാവുന്നവർ വന്നാൽ ഉറപ്പായിട്ടും പ്രതികരിക്കുക തെന്നെ ചെയ്യും , അത് തന്നെയാണ് കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ കണ്ടത്, കൺസെക്ഷൻ നൽകാത്തതിന്റെ പേരിൽ അതുചോദിക്കാൻ വന്ന മകളെയും അച്ഛനെയും , ക്രൂരമായി കെ എസ ആർ ടി സി ജീവനക്കാർ മർദിച്ചത് വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു, അതുകൊണ്ട് തന്നെ വെറുതെ കയ്യും കെട്ടി നിന്നില്ല നമ്മുടെ ഗതാഗത വകുപ്പും, കാട്ടാക്കട ബസ് ഡിപ്പോയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ആർടിസിയും ഉടനടി തന്നെ രംഗത്ത് വന്നിരുന്നു .

4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.ഇവരെ സസ്‌പെൻഡ് മാത്രം ച്ചയെത്താൽ പോരാ ജോലിയിൽ നിന്ന് തന്നെ പുറത്താക്കണം എങ്കിലേ പഠിക്കു, ഇത് വെള്ളരിക്കാപട്ടണമൊന്നുമല്ല , ഒരാളെ ഇങ്ങനെ കാര്യങ്ങൾ ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു ദയയും കൂടാതെ ക്രൂരമായി മർദിക്കാൻ,

ആ അവർക്ക് ജോലിയിൽ തുടരാൻ ഉള്ള എന്ത് അവകാശമാണ് ഉള്ളത്, ഇതിപ്പോൾ നേരെ തിരിച്ചായിരുനെങ്കിലോ , തങ്ങളുടെ കൃത്യനിര്വഹണത്തിന് തടസ്സം നിന്ന് എന്ന് പറഞ്ഞു കൊണ്ട് ഇവിടെ എന്തൊക്ക് ബഹളമാവുമായിരുന്നു, അപ്പോൾ നിങ്ങൾക്ക് തിരിച്ച ഇത് സാധാരണ ജനങ്ങളോട് ചെയാം, സത്യത്തിൽ ആ അച്ഛനും മകളും എന്ത് തെറ്റാണ് ചെയ്തത് എന്നാണ് മനസിലാകാത്തത് , ഒരു മാസം മുൻപ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന് ആ അച്ഛൻ ഉദ്യോഗസ്ഥരോട് പറഞ്ഞു , തർക്കം രൂക്ഷമായതോടെ വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പറഞ്ഞു , ശെരിയല്ല ,,,ഇതുപോലെ ഓരോ ആവശ്യങ്ങൾക്കായി വരുമ്പോൾ ഇത്തരം മുടന്തൻ ന്യായങ്ങൾ നിര്ത്തിയാല് എങ്ങനെയാണ് ആളുകൾ ചോദ്യം ചെയ്തേ ഇരിക്കുക , ഇതാരുടെയും കുത്തകയൊന്നുമല്ലല്ലോ ,

ജനങ്ങൾക്ക് വേണ്ടി തന്നെയല്ലെ ,, ഈ ജനങ്ങൾ ഇതിൽ കേറില്ലെന്നും തീരുമാനം എടുത്താൽ എന്ത് ചെയ്യും,, ഒരു ദയയും കൂടാതെ പ്രേമൻ്റെ കോളറിൽ പിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.അപ്പോഴും കരഞ്ഞു കൊണ്ട് ആ മകൾ അച്ഛനെ അടിക്കരുതെന്ന് പറയുന്നത് നമ്മുക് കാണാം ,

എന്തായാലും സംഭവത്തിൽ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് ഗതാഗത മന്ത്രി ആനറ്ണി രാജു നിർദേശം നൽകി, പുറത്തു വന്ന ദൃശ്യങ്ങളിൽ കണ്ട സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കര്‍ശനമായി തന്നെ വിഷയത്തിൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു, ആക്രമണത്തിൽ ഹൈക്കോടതിയും റിപ്പോർട്ട് തേടിയിട്ടുണ്ട്.

വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നല്‍കിയത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്തായാലും ഇവരുടെയൊക്കെ വീട്ടിലും പെണ്മക്കൾ ഉണ്ടാകുമെന്നും നമ്മുക്ക് കരുതാം കൂടാതെ ഇത് കേരളമാണ് , വിവരവും വിദ്യഭ്യാസവുമുള്ള ജനങ്ങളുടെ നാട് , ജനങ്ങളോട് മര്യധയ്ക്ക് പെരുമാറാൻ അറിയില്ലെകിൽ വീട്ടിൽ ഇരിക്കണം , സർക്കാർ ചിലവും പറ്റി, ഇമ്മാതിരി തോന്നിവാസ്യം കാണിക്കാൻ ഇറങ്ങി തിരിക്കരുത്

Video Link

https://youtu.be/1J4B5mkDGOU

Leave A Reply