Roal

എല്ലാവരും ആ സൈഡിലോട്ട് അങ്ങ് മാറി നിൽ, ഇനി എല്ലാം ഞാൻ ശെരിയാക്കിക്കോളാം..

എല്ലാവരും ആ സൈഡിലോട്ട് അങ്ങ് മാറി നിൽ , ഇനി എല്ലാം ശെരിയായിക്കൊള്ളും, അയ്യോ ഇത്രയും നാളും എവിടെയായിരുന്നു എന്നാണ് ചോദിക്കാൻ ഉള്ളത്, പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല നമ്മുടെ ശോഭ സുരേന്ദ്രനെ കുറിച്ചാണ് , ചില പ്രേത്യേക സാഹചര്യങ്ങളിൽ മാത്രം വാ തുറക്കുന്ന നമ്മുടെ ശോഭ സുരേദ്രൻ ഇപ്പോൾ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട് , ഇപ്പോൾ വരാൻ ഉള്ള കാരണം എന്താന്ന് വച്ചാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പറഞ്ഞപ്പോൾ ശോഭ ചേച്ചിക്ക് അങ്ങ് പൊള്ളി , അത്കൊണ്ടാണ് ഇപ്പോഴത്തെ ഈ പ്രതികരണം ,

‘മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്യും വരെ ഗവർണർക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ല.ഗവണർ സ്ഥാനം ഭരണഘടനാപരമായ പദവിയാണെന്ന് ഓർക്കേണ്ടത് മുഖ്യമന്ത്രിയാണ്.വലിയ ചുമതലകൾ വേണ്ട എന്നു വച്ച് ത്യാഗം ചെയ്ത ആളാണ് ഗവർണർ.കേരളത്തിലെ ഗവർണർ അസ്വസ്ഥനാണ്. മാർക്സിസ്റ്റ് നേതാക്കൾ പറയുന്നിടത്തെല്ലാം ഗവർണർ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണ് എന്നാണ് ശോഭ സുരേന്ദ്രന്റെ ഇപ്പോഴതെ പ്രതികരണം , ചരിത്ര കോണ്‍ഗ്രസില്‍ ഗവർണറെ തടഞ്ഞ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം ആവശ്യപ്പട്ടിരുന്നു.

ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷണം നടത്തണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായെന്നും സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്രമന്ത്ര വി മുരീളിധരനും ഗവർണർക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു.പക്ഷെ ഇവിടെ ആരൊക്കെ എന്തൊക്കെ അനുകൂലിച്ചു പറഞ്ഞു വന്നാലും , ഗവർണറുടെ നിലവാരം അദ്ദേഹം നടത്തിയ പത്ര സമ്മേളനത്തിലൂടെ നമ്മുക്ക് ബോധ്യപ്പെട്ടതാണ് അതോണ്ട് ഇനി അതും പറഞ്ഞു വരണ്ട , ഇപ്പോൾ പൊട്ടിക്കും പൊട്ടിക്കും എന്ന് പറഞ്ഞിട് , മാധ്യമങ്ങൾക്ക് മുൻപിൽ എന്തൊക്കെയോ വിളിച്ചു കൂവിയിട്ട്, മുഖ്യമന്ത്രിക്ക് എതിരെ ചെറുവിരൽ അനക്കാൻ പോലും നമ്മുടെ ഗവർണറെ കൊണ്ട് സാധിച്ചിട്ടില്ല , അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളോ നമ്മുടെ സ്വപ്ന സുരേഷിന്റെ ചില വെളിപ്പെടുത്തലുകളെക്കാൾ ഞെട്ടിക്കുന്നതായിരുന്നു എന്ന് വേണം പറയാൻ,

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബിനോയ് വിശ്വം എംപി രാഷ്ട്രപതിക്ക് കഴിഞ്ഞ ദിവസം പരാതി നൽകി. സർക്കാരിൻറെ ഭരണഘടനാ പ്രവർത്തനത്തിൽ ഗവർണർ ഇടപെടുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് പരാതി. ഗവർണർ സർക്കാർ പോര് അസാധാരണമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പരാതി.ഗവർണർ സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നും ബിനോയ് വിശ്വം കത്തിലൂടെ ആവശ്യപ്പെട്ടു.

എല്ലാ പരിധികളും ലംഘിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബിനോയ് വിശ്വം നൽകിയ പരാതിയിൽ പറയുന്നു.ഏറെ നാളായി തുടരുന്ന സർക്കാർ ഗവർണർ പോര് കഴിഞ്ഞ ദിവസം ഗവർണർ വാർത്ത സമ്മേളനം വിളിച്ചതോടെ അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങിയിരുന്നു. കണ്ണൂർ വൈസ് ചാൻസലറെ നിയമിക്കാൻ മുഖ്യമന്ത്രി നേരിട്ടു സമ്മർദം ചെലുത്തിയെന്നാണ് ഗവർണറുടെ ആരോപണം.എന്നാൽ അതിനൊക്കെ തെളിവ് എവിടെയെന്നു ചോദിച്ചപ്പോൾ കൈ മലർത്തി കാണിക്കുന്ന ഗവർണറെ ആണ് കണ്ടത് എന്തൊരു നാണക്കേട് എന്ന് പറയാതെ ഇരിക്കാൻ പറ്റില്ലലോ..എന്തായാലും ആ സൈഡിലോട്ട് മാറി ഇരിക്ക് ശോഭ ചേച്ചി വന്നിട്ടുണ്ട് ഇനി എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്തുമായിരിക്കും , അതോ വീണ്ടും എന്തേലും മണ്ടത്തരം വിളിച്ചു പറഞ്ഞു കൊണ്ട് എയറിൽ പോകുമോ എന്നുള്ളതും കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

Video Link

https://youtu.be/rYW5WFiTrfY

Leave A Reply