Roal

പിവിആർ 75 രൂപ ടിക്കറ്റ് : ഒഴിവാക്കിയ പ്രധാന ന​ഗരങ്ങളിൽ കൊച്ചിയും തിരുവനന്തപുരവും

രാജ്യത്തെ മൾട്ടിപ്ലക്സുകൾ 75 രൂപയ്ക്ക് ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് ടിക്കറ്റുകൾ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊച്ചിയേയും തിരുവനന്തപുരത്തേയും പിവിആർ ഈ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്.

ഓഫറിൽ നിന്ന് പിവിആർ സിനിമായ് ഒഴിവാക്കിയിരിക്കുന്നത് ഇന്ത്യയിലെ 14 പ്രധാന നഗരങ്ങളെയാണ് . പോണ്ടിച്ചേരി, ഹൈദരാബാദ്, നർസിപട്ടണം, ചണ്ഡിഗഡ്, ചെന്നൈ, വെല്ലൂർ, കോയമ്പത്തൂർ, ഗുണ്ടൂർ, വിജയവാഡ, വാറങ്കൽ, നിസാമാബാദ്, മല്ലാപൂർ, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളാണ്.

ദേശീയ സിനിമാ ദിനമായ സെപ്റ്റംബർ 16 ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും(എംഎഐ) രാജ്യത്തുടനീളമുള്ള തിയേറ്ററുകളും ചേർന്നാണ് സിനിമാ പ്രേമികൾക്ക് ഇത്തരമൊരു അവസരം ഒരുക്കുന്നത്. 75 രൂപ നിരക്കിൽ ടിക്കറ്റുകൾ സിനിപോളിസ്, പിവിആർ, കാർണിവൽ, ഏഷ്യൻ, വേവ്, മൂവി ടൈം ഉൾപ്പടെയുള്ള നാലായിരത്തോളം തിയേറ്റർ ശൃംഖലകളിൽ ലഭ്യമാക്കും.

Leave A Reply