Roal

”വേഗതയുടെ രാജാവ് ഇനി ഇന്ത്യയിൽ…”; എട്ട് ചീറ്റ പുലികൾ നമീബിയയില്‍ നിന്നും ഉടനെത്തും

ഡല്‍ഹി: ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റ എത്തുന്നു. രാജ്യത്ത് ചീറ്റകള്‍ക്ക് വംശനാശം വന്നതായി 1952-ല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം 70 എഴുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ശനിയാഴ്ച എട്ട് ചീറ്റകളെ നമീബിയയില്‍ നിന്ന് കൊണ്ടു വരുന്നത്. ചീറ്റകളെ സ്വീകരിക്കാന്‍ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

അഞ്ച് ആണ്‍ ചീറ്റകളും 3 പെണ്‍ ചീറ്റകളുമാണ് ഇന്ത്യയിലെത്തുന്നത്.തന്റെ ജന്‍മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ ക്വാറന്റീന്‍ സംവിധാനത്തിലേക്ക് തുറന്നുവിടുകയെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. 30 ദിവസത്തെ ക്വാറന്റീന് ശേഷം നാഷണല്‍ പാര്‍ക്കിന്റെ 740 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രത്യേക മേഖലയിലേക്ക് തുറന്നു വിടും.

Leave A Reply