Roal

ഏഷ്യാകപ്പ് ഫൈനല്‍ മത്സരം; ശ്രീലങ്കൻ പതാകയുമായി ഗൗതം ഗംഭീർ, ചിത്രം വൈറൽ

ദുബായ്: പാകിസ്താനെ 23 റൺസിനാണ് തോൽപിച്ചാണ് ശ്രീലങ്ക ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഇത് ആറാം തവണയാണ് ശ്രീലങ്ക ഏഷ്യൻ കപ്പുമായി കടൽ കടക്കുന്നത്. ഓൾറൗണ്ട് പെർഫോമൻസുമായി ലങ്ക കളം നിറഞ്ഞപ്പോൾ പാകിസ്താന് തോല്‍ക്കേണ്ടി വന്നു. ഒരു ഘട്ടത്തിൽ 58ന് അഞ്ച് എന്ന പരിതാപകരമായ നിലയിലായിരുന്നു ശ്രീലങ്ക.

അവിടുന്നിങ്ങോട്ടാണ് 170 എന്ന പൊരുതാവുന്ന സ്‌കോർ ശ്രീലങ്ക അടിച്ചെടുത്തത്. ലങ്കയുടെ ഈ തകർപ്പൻ പ്രകടനത്തിൽ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം. പലരും സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പോസ്റ്റുകൾ പങ്കുവെച്ചു. മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറും ശ്രീലങ്കയെ അഭിനന്ദിക്കാൻ മുന്നിലുണ്ടായിരുന്നു. ലങ്കയുടെ പതാകയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന ഗംഭീറിന്റെ ചിത്രം നവമാധ്യമങ്ങളിൽ വൈറലായി. മത്സര ശേഷം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലങ്കൻ പതാകയുമായി ഗംഭീർ ഫോട്ടോക്ക് പോസ് ചെയ്തത്.

Leave A Reply