Roal

റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ വാച്ച് മോഷണം പോയി

സ്പാനിഷ് ടീം ബാഴ്‌സലോണയുടെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ വാച്ച് മോഷണം പോയി.ഗ്രൗണ്ടിലേക്ക് പരിശീലനത്തായി എത്തുന്നതിനിടെയാണ് വാച്ച് മോഷണം പോയത്. 56 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് മോഷണം പോയത്.

ഗ്രൗണ്ടിലെത്തി കാറിന്റെ വിന്‍ഡോ താഴ്ത്തി ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെ ലെവന്‍ഡോവ്‌സ്‌കിയുടെ കയ്യില്‍ നിന്ന് വാച്ച് ഊരിക്കൊണ്ടുപോവുകയായിരുന്നു. മോഷ്ടാവിനെ ഉടന്‍ തന്നെ പൊലീസ് പിടികൂടി.

 

Leave A Reply